പെഗാസസ് : റിട്ട :സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ഫോണും ചോർത്തി

Jaihind Webdesk
Wednesday, August 4, 2021

പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സുപ്രീംകോടതി ജസ്റ്റിസായിരുന്ന അരുണ്‍ മിശ്രയുടെ ഫോണും പെഗാസസിലൂടെ ചോര്‍ത്തി. 2019-ല്‍ അരുണ്‍ മിശ്ര ഉപയോഗിച്ച ഫോണാണ് പെഗാസസ് ചാരസോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്തസമ്മേളനം നടത്തിയ നാല് ജഡ്ജിമാരില്‍ ഒരാളായിരുന്ന അരുണ്‍ മിശ്ര. 2020 സെപ്തംബറിലാണ് അരുണ്‍ മിശ്ര സുപ്രീംകോടതിയില്‍ നിന്നും വിരമിച്ചത്. ഇതിനു മുന്‍പുള്ള കാലത്ത് ഇദ്ദേഹം ഉപയോഗിച്ച നമ്പറാണ് ചോര്‍ത്തപ്പെട്ടത് എന്നാണ് വിവരം.ഇതു കൂടാതെ സുപ്രീംകോടതിയിലെ പല അഭിഭാഷകരുടെ ഫോണുകളും ചോര്‍ത്തിയെന്നാണ് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഗസ്റ്റ വെസ്റ്റ്‌ലാന്‍റ് കേസില്‍ കിസ്റ്റ്യന്‍ മിഷേലിന്‍റെ അഭിഭാഷകനും  മലയാളിയുമായ   ആള്‍ജോ ജോസഫിന്‍റെ ഫോണും പെഗാസസ് സ്‌പൈവേര്‍ ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടിട്ടുണ്ട്.