സംസ്ഥാനത്ത് ഇത്തവണ കലോത്സവം വേണ്ട എന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന കലാകാരന്മാരെയാണ്.
പ്രളയ ദുരിതത്തിൽ നീറിപ്പുകയുന്ന സംസ്ഥാനത്ത് ഇത്തവണ സ്കൂൾ കലോത്സവം വേണ്ട എന്ന സർക്കാർ തീരുമാനം പ്രതിസന്ധിയിലാക്കുന്നത് ലക്ഷക്കണക്കിന് വരുന്ന കലാകാരന്മാരെയാണ്. സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട ആറു മാസക്കാലത്തെ വരുമാനമാണ് ഉപജീവന മാർഗ്ഗമായി ഇവരുടെ കൈകളിൽ എത്തുന്നത്. കലോത്സവം വേണ്ട എന്ന തീരുമാനത്തിലൂടെ തങ്ങളുടെ ജീവിതം വഴിമുട്ടുമെന്ന ഭീതിയിലാണിവർ.
പ്രളയമുണ്ടായിട്ടും മറ്റ് എല്ലാ മേഖലകളും സജീവമാണ്. എന്നാൽ സ്കൂൾ കലോത്സവം മാത്രമാണ് ഇതിന്‍റെ പേരിൽ മാറ്റി നിർത്തുന്നത്. ആർഭാടങ്ങളില്ലാതെ ചെറിയ രീതിയിലെങ്കിലും കലോത്സവം നടത്തിയിലെങ്കിൽ തങ്ങളുടെ ജീവിതം തന്നെ അനിശ്ചിതത്വത്തിലാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
https://www.youtube.com/watch?v=ceW10zhw8wc