ആരോഗ്യ സേതു ആപ്പ് നിരീക്ഷണ സംവിധാനം, വിവര സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച് ഗൗരവതരമായ ആശങ്ക ഉയര്‍ത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി

Jaihind News Bureau
Sunday, May 3, 2020

 

കൊവിഡ് രോഗം ബാധിക്കാനുള്ള സാധ്യത തിരിച്ചറിയാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ആരോഗ്യ സേതു ആപ്പ് സങ്കീര്‍ണമായ നിരീക്ഷണ സംവിധാനമാണെന്ന് രാഹുല്‍ ഗാന്ധി. സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ഔട്ട്‌സോഴ്‌സ് ചെയ്തതാണിതെന്നും വിവര സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച ഗൗരവതരമായ ആശങ്കയാണ് ഇത് ഉയര്‍ത്തുന്നതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. നാമെല്ലാം സുരക്ഷിതരായി ഇരിക്കാന്‍ സാങ്കേതിക വിദ്യയുടെ സഹായം തേടാം. എന്നാല്‍ ഭയം ജനിപ്പിച്ച് രാജ്യത്തെ പൗരന്മാരെ അവരുടെ അനുമതിയില്ലാതെ നിരീക്ഷിക്കുന്നത് ശരിയല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.