തിരുവനന്തപുരം: കേരള ആരോഗ്യ സർവകലാശാല യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി 8 ൽ 7 സീറ്റിലും വിജയിച്ച് കെഎസ്‌യു- എംഎസ്എഫ് മുന്നണി കരുത്തുകാട്ടി.
മോഡേൺ മെഡിസിൻ വിഭാഗത്തിൽ കൃഷ്ണ പ്രസാദ് (കെഎസ്‌യു), ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ -മുഹമ്മദ് മുസമ്മിൽ (എംഎസ്എഫ്), നഴ്സിംഗ് – സനീം ഷാഹിദ് (എംഎസ്എഫ്) ഫർമസി ജനറൽ – മുഹമ്മദ് സൂഫിയൻ യു (എംഎസ്എഫ്), ഫർമാസി വുമൺ റിസേർവ്ഡ് – സഫാ നസ്രിൻ അഷ്‌റഫ് (എംഎസ്എഫ്), മെമ്പർ അദർ സബ്ജെക്ട് -മുഹമ്മദ് അജ്മൽ റോഷൻ (കെഎസ്‌യു), മെമ്പർ അദർ സബ്ജെക്ട് വുമൺ റിസേർവ്ഡ് -അഹ്സന എൻ (കെഎസ്‌യു) എന്നിവരാണ് വിജയിച്ചത്.
എസ്എഫ്ഐ ഏകാധിപത്യ കോട്ടകൾ തകരുന്നതിന്‍റെ തുടർച്ചയാണ് ആരോഗ്യ സർവ്വകലാശാല ജനറൽ കൗൺസിൽ ഇലക്ഷൻ ഫലമെന്നും, കെഎസ്‌യു മുന്നണിയെ പിന്തുണച്ച വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുന്നതായും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞു.