അര്‍ണബ് ഗോസ്വാമി കസ്റ്റഡിയില്‍ ; ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി

Jaihind News Bureau
Wednesday, November 4, 2020

 

മുംബൈ: റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി കസ്റ്റഡിയില്‍. രാവിലെ മുംബൈയിലെ വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അർണബിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. 2018ല്‍ ഇന്‍റീരിയര്‍ ഡിസൈനര്‍ ആത്മഹത്യചെയ്ത സംഭവത്തിലാണ് കസ്റ്റഡിയെന്നാണ് സൂചന. ചോദ്യംചെയ്യലിന് ഹാജരാകാന്‍ അര്‍ണബിന് പൊലീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.