കരിപ്പൂർ സ്വർണ്ണക്കടത്ത് : അർജുൻ ആയങ്കിക്ക് ജാമ്യം

Jaihind Webdesk
Tuesday, August 31, 2021

കൊച്ചി : കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി അർജുൻ ആയങ്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്. രണ്ട് മാസമായി ജയിലിൽ കഴിയുകയാണെന്നും അതിനാല്‍ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നുള്ള അർജ്ജുൻ ആയങ്കിയുടെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.