ആരിഫ് എം.പിയുടെ പരിഹാസം വേദനാജനകം ; തൊഴിലാളികളെ അപമാനിക്കുന്നതെന്ന് അരിതാ ബാബു

Jaihind Webdesk
Monday, April 5, 2021

തന്‍റെ ജീവിത സാഹചര്യത്തെ പരിഹസിച്ച എ.എം ആരിഫ് എം.പിയുടെ പരാമർശം വേദനാജനകമെന്ന് കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിതാ ബാബു.  എം.പിയുടെ പരിഹാസം തൊഴിലാളികളെ അപമാനിക്കുന്നതാണ്. ഒരു ജനപ്രതിനിധിയുടെ നാവില്‍ നിന്ന് ഇത്തരം പരാമര്‍ശമുണ്ടായത് ദുഃഖകരമാണെന്നും അരിതാ ബാബു പറഞ്ഞു.

അരിത പാൽ സൊസൈറ്റിയിലേക്കല്ല മത്സരിക്കുന്നതെന്ന് ഓർക്കണമെന്നായിരുന്നു ആരിഫിന്‍റെ പരിഹാസം. പ്രാരാബ്ദമാണ് മാനദണ്ഡമെങ്കില്‍ അതു പറയണമെന്നും ആരിഫ് തുടർന്നു. ആരിഫിന്‍റെ ക്രൂരമായ പരിഹാസത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നേരത്തെ അരിതയുടെ വീടാക്രമിക്കുകയും കറവക്കാരി എന്നുവിളിച്ച് സൈബർ ആക്രമണം നടത്തുകയും ചെയ്തിരുന്നു.