അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു; ജനവാസമേഖലയിലേക്ക് ഇറങ്ങിയതോടെ തമിഴ്നാട് വനംവകുപ്പാണ് നടപടി സ്വീകരിച്ചത്

കമ്പം: തേനി, കമ്പം മേഖലയിലെ ജനവാസ മേഖലയില്‍ വിഹരിച്ച അരിക്കൊമ്പനെ വീണ്ടും മയക്കു വെടി വെച്ചു. തമിഴ്നാട് വനംവകുപ്പാണ് ഇന്നലെ അര്‍ദ്ധ രാത്രിയോടെ മയക്കുവെടിവെച്ചത്. മേഘമല വനമേഘലയിലെ വെള്ളിമലയിലേക്കാണ് കൊമ്പനെ മാറ്റുക എന്നാണ് സൂചന.
ആന വനത്തില്‍ നിന്നും വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങിയതോടെയാണ് വെടിവെച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. രണ്ട് റൌണ്ട് വെടിവെച്ച അരിക്കൊമ്പന്‍ പൂര്‍ണമായും മയക്കത്തിലായതോടെ ആനിമല്‍ ആംബുലന്‍സിലോട്ട് മാറ്റി. അല്‍പ്പസമയത്തിനകം കുങ്കിയാനകളുടെ സഹായത്തോടെ വനത്തിനുള്ളിലേക്ക് കടത്തിവിടും. ഒന്നരമാസത്തിനിടെ മയക്കുവെടി രണ്ടാം തവണയാണ് അരിക്കൊമ്പന് ഏല്‍ക്കുന്നത്.

അരിക്കൊമ്പൻ ജനവാസമേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ കമ്പം, പുതുപ്പെട്ടി, കെ കെ പെട്ടി, ഗൂഡല്ലൂർ എന്നീ മുനിസിപ്പാലിറ്റികളിൽ നേരത്തെ നിരോധനാജ്ഞയുണ്ട്. കഴിഞ്ഞ ഏപ്രിൽ 29 നാണ് അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും മയക്കുവെടിവെച്ച് പെരിയാർ റിസർവിലേക്ക് മാറ്റിയത്.

Comments (0)
Add Comment