കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്‍റീന; കൊളംബിയയെ തോല്‍പ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

 

ഫ്ലോറിഡ: കോപ്പ അമേരിക്ക കിരീടം അര്‍ജന്‍റീനയ്ക്ക്. കൊളംബിയയെ തോല്‍പ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്. വിജയഗോള്‍ നേടിയത് ലൊതാരോ മാർട്ടിനസ്. വിജയഗോള്‍ പിറന്നത് അധികസമയത്ത്. കോപ്പയില്‍ അര്‍ജന്‍റീനയുടെ പതിനാറാം കിരീടമാണിത്.

112–ാം മിനിറ്റിൽ ലൊതാരോ മാർട്ടിനസാണ് അർ‌ജന്‍റീനയുടെ വിജയ ഗോൾ നേടിയത്. ആദ്യ പകുതിയും രണ്ടാം പകുതിയും ഗോൾ രഹിതമായതോടെ ഫൈനൽ പോരാട്ടം എക്സ്ട്രാ ടൈമിലേക്കു കടക്കുകയായിരുന്നു. രണ്ടാം പകുതിയിൽ അർജന്‍റീന സൂപ്പർ താരം ലയണൽ മെസി പരുക്കേറ്റു പുറത്തായത് ആരാധകർക്കു നിരാശയായി. സ്റ്റേഡിയത്തിലേക്ക് ആരാധകർ തള്ളിക്കയറാൻ ശ്രമിച്ചതു കാരണം ഒന്നര മണിക്കൂറിലേറെ വൈകിയാണ് കളി തുടങ്ങിയത്.

Comments (0)
Add Comment