ബ്രസീലിനെ വീഴ്ത്തി അര്‍ജന്‍റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം

Jaihind Webdesk
Sunday, July 11, 2021

റിയോ ഡി ജനീറോ : ആവേശം അലതല്ലിയ കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ബ്രസീലിനെ വീഴ്ത്തി അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം. മൂന്നു പതിറ്റാണ്ടോളം എത്തുന്ന കിരീട വരള്‍ച്ചയ്ക്ക് വിരാമമിട്ടാണ് അര്‍ജന്റീനയുടെ കിരീട ധാരണം. എയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളാണ് അര്‍ജന്റീനയ്ക്ക് വിജയവും കിരീടവും സമ്മാനിച്ചത്. 1993നുശേഷം അർജന്റീന നേടുന്ന ആദ്യത്തെ പ്രധാന കിരീടമാണിത്. 1916ൽ തുടക്കമായ കോപ്പ അമേരിക്ക ടൂർണമെന്റിൽ 15–ാം കിരീടവുമായി യുറഗ്വായുടെ പേരിലുള്ള റെക്കോർഡിനൊപ്പമെത്താനും അർജന്റീനയ്ക്കായി.