ഓഖി പുനരധിവാസം; സര്‍ക്കാരിന് മുന്നറിയിപ്പുമായി ലത്തീന്‍ സഭ

Jaihind Webdesk
Saturday, December 8, 2018

Dr.-Susapakyam

സര്‍ക്കാരിന് മുന്നറിയിപ്പുമായി ലത്തീന്‍ സഭ. സമദൂര നിലപാട് തിരുത്തേണ്ടിവരുമെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം. ഓഖി പുനരധിവാസത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടത് അനുമോദനമല്ല, സാമ്പത്തികസഹായവും പുനരധിവാസവുമാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനും ഉന്നമനത്തിനുമായി സമഗ്രപദ്ധതി കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. ഇത്തരത്തിലാണ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനമെങ്കില്‍ പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂരമെന്ന നിലപാട് തിരുത്തേണ്ടിവരുമെന്ന് ഡോ. സൂസപാക്യം മുന്നറിയിപ്പ് നല്‍കി. ആരെയും കണ്ണടച്ച് പിന്തുണയ്ക്കില്ലെന്നും ഓഖി പുനരധിവാസ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.[yop_poll id=2]