പ്രവാസികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള നീക്കങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാവണം : ഉമ്മൻ ചാണ്ടി

Jaihind News Bureau
Saturday, January 9, 2021

 

തിരുവനന്തപുരം : പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള നീക്കങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്ന് എഐസിസി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. കേരള പ്രദേശ് പ്രവാസി കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊവിഡ് കാലത്ത് പ്രവാസികളുടെ മടങ്ങി വരവ് വലിയ ബുദ്ധിമുട്ടിലായി. പ്രശ്നങ്ങളുടെ ഗൗരവം അനുസരിച്ച് സർക്കാരുകളുടെ ഇടപെടൽ ഉണ്ടാവുന്നില്ല. ഇക്കഴിഞ്ഞ ദിവസം ലണ്ടനിൽ നിന്ന് ഡൽഹിയിലെത്തിയവർ വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്. പ്രവാസികളോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ വിമാനത്താവളത്തിൽ ആരും ഉണ്ടായിരുന്നില്ലെന്നും
പ്രവാസികൾ അന്യരാണെന്ന വിചാരമുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പ്രവാസി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഐസക്ക് തോമസ് അധ്യക്ഷത വഹിച്ചു.