നെടുങ്കണ്ടം കസ്റ്റഡി മരണ കേസ് : എസ് ഐ സാബുവിന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

Jaihind News Bureau
Monday, December 9, 2019

നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ ഒന്നാം പ്രതി എസ് ഐ സാബുവിന്‍റെ ജാമ്യം റദ്ദാക്കണം എന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി  സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ കോടതി സിബിഐയെ കക്ഷി ചേര്‍ത്തിരുന്നു. ജാമ്യം റദ്ദാക്കണമോ എന്നതില്‍ സിബിഐ ഇന്ന് മറുപടി
നൽകിയേക്കും. കേസ് സിബിഐ അന്വേഷിക്കുന്നതിനാലാണ് സിബിഐയുടെ മറുപടി തേടിയത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. സാബു ജാമ്യത്തില്‍ നില്‍ക്കുന്നത് അന്വേഷണത്തെ ബാധിക്കും, ജാമ്യം തുടര്‍ന്നാല്‍ പ്രതിക്ക് തെളിവുകള്‍ നശിപ്പിക്കാനും, സാക്ഷികളെ സ്വാധീനിക്കാനും കഴിയും. അതിനാല്‍ ജാമ്യം റദ്ദാക്കണം എന്നാണ് ഹർജിയിൽ സര്‍ക്കാർ ആവശ്യപ്പെട്ടത്.