രമ്യ ഹരിദാസിന്റെ അപരന്‍ ഹരിദാസന്‍ സിഐടിയു പ്രവര്‍ത്തകന്‍; ഹരിദാസന്‍ ഇപ്പോഴും കാണാമറയത്ത്; തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് രാഷ്ട്രീയം പറഞ്ഞുകൊണ്ടാകണമെന്ന് യുഡിഎഫ്

തൃശ്ശൂര്‍: ചേലക്കരയിലെ സ്ഥാനാര്‍ഥി ഹരിദാസന്‍ അപരനോ വിമതനോ എന്ന ചോദ്യം ഉയരുകയാണ്. സിപിഎം നയം വ്യക്തമാക്കണമെന്ന് യുഡിഎഫ് ചേലക്കര തെരഞ്ഞെടുപ്പ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ പി ഐ ഷാനവാസ്. അപരന്മാരെ നിര്‍ത്തി സിപിഎം നടത്തുന്ന ഇത്തരം വിലകുറഞ്ഞ കളികള്‍ ഒഴിവാക്കണം എന്നും അദ്ദേഹം പറഞ്ഞു.

ചേലക്കരയില്‍ രമ്യ ഹരിദാസിന്റെ അപര സ്ഥാനാര്‍ത്ഥി ഹരിദാസന്‍ സജീവ സിഐടിയു പ്രവര്‍ത്തകനാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപിനായി സി ഐ ടി യു സ്ഥാപിച്ച ഫ്‌ളക്‌സില്‍ അപര സ്ഥാനാര്‍ത്ഥി ഹരിദാസനും ഉള്‍പ്പെട്ടിട്ടുണ്ട്.

ചേലക്കരയിലെ സ്ഥാനാര്‍ത്ഥി ഹരിദാസന്‍ അപരനാണോ വിമതന്‍ ആണോ എന്നും സിപിഎം നയം വ്യക്തമാക്കണമെന്നും യുഡിഎഫ് ചേലക്കര തിരഞ്ഞെടുപ്പ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ പി ഐ ഷാനവാസ്. അപരന്മാരെ നിര്‍ത്തി സിപിഎം നടത്തുന്ന ഇത്തരം വിലകുറഞ്ഞ കളികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. പഴയന്നൂര്‍ കോടത്തൂരിലെ ചുമട്ടുതൊഴിലാളി യൂണിയന്‍ അംഗമാണ് ഹരിദാസന്‍. സ്ഥാനാര്‍ത്ഥിത്വം പരസ്യമായതോടെ ഹരിദാസന്‍ മുങ്ങുകയുണ്ടായി.

Comments (0)
Add Comment