വെടിയേറ്റത് രണ്ടുതവണ, പിന്നാലെ ഹൃദയാഘാതം; ഷിന്‍സോ ആബെയുടെ നില ഗുരുതരം

ടോക്കിയോ: വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ നില ഗുരുതരമായി തുടരുന്നു. പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ അക്രമി വെടിയുതിർക്കുകയായിരുന്നു. രണ്ട് തവണ വെടിയേറ്റതിന് പിന്നാലെ ആബെയ്ക്ക് ഹൃദയാഘാതവും ഉണ്ടായി. അക്രമിയെ അറസ്റ്റ് ചെയ്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. നരാ പട്ടണത്തില്‍ പ്രചാരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്. പ്രാദേശികസമയം രാവിലെ 11.30ഓടെയായിരുന്നു സംഭവം. അബോധാവസ്ഥയിലായ ആബെയെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആബെയ്ക്ക് ഹൃദയാഘാതം സംഭവിച്ചു.

പ്രസംഗിക്കുന്നതിനിടെ ആബെയുടെ പിന്നിലൂടെ എത്തിയ 40 വയസ് തോന്നിക്കുന്നയാളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. തോക്കും ഇയാളില്‍നിന്ന് പിടിച്ചെടുത്തു. നരാ നഗരവാസിയായ മുന്‍ പ്രതിരോധസേനാംഗം (മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ്) തെത്സുയ യമാഗമി എന്ന നാല്‍പ്പത്തിയൊന്നുകാരനാണ് ആബെയെ വെടിവച്ചതെന്നാണ് വിവരം.

ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന ഷിന്‍സോ ആബെ 2020 ലാണ് രാജിവെച്ചത്. 2006 ലാണ്  ആദ്യമായി പ്രധാനമന്ത്രിയായത്. പിന്നീട് 2012 മുതല്‍ നീണ്ട എട്ടുവര്‍ഷക്കാലം തുടര്‍ച്ചയായി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി. 2020 ല്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു. രണ്ടുതവണ വെടിയൊച്ച കേട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തത്.

ആബെയുടെ നില ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കഠിനശ്രമം തുടരുകയാണെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൈശാചികമായ ആക്രമണമാണ് ആബെയ്‌ക്കെതിരെ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. എന്തും നേരിടാന്‍ രാജ്യം ഒരുക്കമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആബെയുടെ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമില്ലാതിരുന്ന അക്രമി കൊല്ലാന്‍ ഉദ്ദേശിച്ചു തന്നെയാണ് വെടിവച്ചതെന്നും പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കി.

https://twitter.com/Global_Mil_Info/status/1545249495398719488?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1545249495398719488%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2022%2F07%2F08%2Fjapan-ex-prime-minister-shinzo-abe-shot-updates.html

 

 

https://twitter.com/Global_Mil_Info/status/1545241035995074560?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1545241035995074560%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2022%2F07%2F08%2Fjapan-ex-prime-minister-shinzo-abe-shot-updates.html

 

Comments (0)
Add Comment