‘ഇന്ന് എന്‍റെ കുടുംബത്തോടൊപ്പം, സ്വയം ശുചിത്വം പാലിച്ച് കൊവിഡിനെ പ്രതിരോധിക്കാം’; ജനതാ കർഫ്യൂവിന് പിന്തുണയുമായി അന്‍വര്‍ സാദത്ത് എംഎല്‍എ

Jaihind News Bureau
Sunday, March 22, 2020

കൊച്ചി: ജനതാ കർഫ്യൂവിന് പൂർണ പിന്തുണയുമായി അന്‍വര്‍ സാദത്ത് എംഎല്‍എ. കൊവിഡിനെ നേരിടാൻ ജനം സ്വയം നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. രാജ്യത്ത് രോഗത്തെ തടയാൻ ഇത് പ്രചോദനമാകും. ഓരോരുത്തരും സ്വയം ശുചിത്വം പാലിക്കുകയും വീടും പരിസരവും ശുചിയാക്കുകയും ചെയ്യണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു. ആരോഗ്യവകുപ്പിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.