കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ഭരണ വിരുദ്ധ വികാരം; വോട്ടുകൊണ്ട് മറുപടി പറഞ്ഞ് ജനം

 

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ചതാണ് സംസ്ഥാനത്ത് ഇടതുമുന്നണി തകർന്നടിയാന്‍ പ്രധാന കാരണം. സാമൂഹ്യക്ഷേമ പെൻഷൻ തുടങ്ങി വിവിധ പെൻഷനുകൾ മുടങ്ങിയതും ‘  സ്വജനപക്ഷപാതവും നവകേരള യാത്രയിലെ കോടികളുടെ ധൂർത്തും രണ്ടാം പിണറായി സർക്കാരിന് കനത്ത പ്രഹരമുണ്ടാക്കി.

വിലക്കയറ്റവും അഴിമതിയും മൂലം സംസ്ഥാനത്ത് സാധാരണക്കാരന് ജീവിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടായി. മദ്യലഹരിയില്‍ ഗുണ്ടാ മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടം മൂലം ജന ജീവിതം ഏറെ ദുസ്സഹമായിരുന്നു. പോലീസ് ഗുണ്ടാ മാഫിയ ബന്ധങ്ങൾ അടുത്തിടെയുണ്ടാക്കിയ പ്രശ്നങ്ങള്‍ ഏറെ വിമർശനങ്ങൾക്കിടവരുത്തിയിരുന്നു. ഉപ്പു മുതൽ കർപ്പൂരം വരെ എല്ലാത്തിനും തീവില ‘പെൻഷൻ നൽകാൻ ഖജനാവിൽ പണമില്ലാത്ത വിധം എല്ലാം ധൂർത്തടിച്ച സർക്കാരിന് കേരളം നൽകിയ ഇരട്ട പ്രഹരമാണ് തിരഞ്ഞെടുപ്പ് ഫലം.

നവകേരള യാത്രയിൽ പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ തല്ലിച്ചത് കേരളം ഞെട്ടലോടെയാണ് കണ്ടത്. എക്സാലോജിക് അഴിമതിയും’ ലാവ്ലിൻ കേസും’ കരുവന്നൂരും ‘കിഫ്ബി മസാല ബോണ്ട് അഴിമതിയും ജനം നോക്കിക്കണ്ടതിന്‍റെ തെളിവാണ് ഇടതു സർക്കാരിന് ജനങ്ങൾ നൽകിയ പ്രഹരം.

Comments (0)
Add Comment