കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ കെ.പി.സി.സിയുടെ രാജ്ഭവന്‍ മാർച്ച് ഇന്ന്

Jaihind News Bureau
Monday, September 28, 2020

 

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും.  രാവിലെ 10ന്‌ മ്യൂസിയം പൊലീസ്‌ സ്റ്റേഷന് സമീപം ലീഡര്‍ കെ.കരുണാകരന്‍റെ  പ്രതിമക്ക്‌ മുന്നില്‍ നിന്നും മാര്‍ച്ച്‌ ആരംഭിക്കും. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ രാജ്‌ഭവനിലെത്തി ഗവര്‍ണറെ  കണ്ട്‌ നിവേദനം നല്‍കും. തുടര്‍ന്ന്‌ രാജ്‌ഭവന്‌ മുന്നില്‍ നടക്കുന്ന സത്യാഗ്രഹ സമരത്തില്‍ കോണ്‍ഗ്രസിന്‍റെ സമുന്നത നേതാക്കള്‍ പങ്കെടുക്കും.