കോൺഗ്രസ് വിരുദ്ധ സർക്കാരുകൾ എന്നും രാജ്യത്തെ തകർച്ചയിലേയ്ക്കാണ് നയിക്കുന്നത് : പദ്മജ വേണുഗോപാൽ

Jaihind News Bureau
Thursday, October 15, 2020

ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിന് പുറത്തായാൽ രാജ്യത്ത് സംഭവിക്കുന്ന ദുരന്തങ്ങളാണ് ഇന്ന് നമ്മൾ കാണുന്നതെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്‍റ് പദ്മജ വേണുഗോപാൽ. കോൺഗ്രസ് വിരുദ്ധ സർക്കാരുകൾ എന്നും രാജ്യത്തെ തകർച്ചയിലേയ്ക്കാണ് നയിക്കുന്നതെന്നും പദ്മജ പറഞ്ഞു.  ഇന്ത്യയെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക ആഘാതമാണെന്ന ഐഎംഎഫിന്‍റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.

എന്നെല്ലാം കോൺഗ്രസ് വിരുദ്ധ സർക്കാരുകൾ രാജ്യത്ത് അധികാരത്തിൽ വന്നിട്ടുണ്ടോ അന്നെല്ലാം രാജ്യം തകർച്ചയിലേക്ക് പോയിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പട്ടിണിയുടെ പടുകുഴിയിൽ കിടന്ന ഭാരത രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചത് ഈ രാജ്യം 60 വർഷത്തോളം ഭരിച്ച കോൺഗ്രസ് സർക്കാരുകൾ തന്നെ എന്ന കാര്യത്തിൽ സംശയമില്ലെന്നും പദ്മജ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.

പൂർണരൂപം :

ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിന് പുറത്തായാൽ രാജ്യത്ത് സംഭവിക്കുന്ന ദുരന്തങ്ങൾ ഇന്ന് നമ്മൾ കാണുന്നു
“എന്നെല്ലാം കോൺഗ്രസ് വിരുദ്ധ സർക്കാരുകൾ രാജ്യത്ത് അധികാരത്തിൽ വന്നിട്ടുണ്ടോ അന്നെല്ലാം രാജ്യം തകർച്ചയിലേക്ക് പോയിട്ടുണ്ട് “.
സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പട്ടിണി രാജ്യം, ഭക്ഷണത്തിനു പോലും വിദേശ രാജ്യങ്ങളോട് സഹായം തേടിയിരുന്ന രാജ്യമായിരുന്നു ഭാരതം.. ഒരു തീപ്പെട്ടി പോലും നിർമ്മിക്കാൻ ഉള്ള വ്യാവസായിക ശേഷി അന്ന് നമ്മുടെ രാജ്യത്തിന് ഉണ്ടായിരുന്നില്ല..
വ്യത്യസ്ഥ ജാതികൾ, മതങ്ങൾ, ഭാഷകൾ എല്ലാം ഉള്ള ഒരു ജനനിബിഡ രാജ്യമായ ഭാരതത്തിൽ ജനങ്ങളെ ഒരു നൂലിൽ കെട്ടിയ മുത്തുമാല പോലെ കോർത്തിണക്കി കോൺഗ്രസ് ഭരണങ്ങൾ സംരക്ഷിച്ചു..
മതേതരത്വവും ജനാധിപത്യവും. സ്വാതന്ത്ര്യവും എല്ലാം സംരക്ഷിച്ച് കോൺഗ്രസ് ഭരണങ്ങൾ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചു..
കാർഷിക പദ്ധതികൾ, വ്യാവസായിക പദ്ധതികൾ, പഞ്ചവത്സര പദ്ധതികൾ, ISRO, ബാങ്ക് ദേശസാത്ക്കരണം ,ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ എല്ലാം ഈ രാജ്യത്ത് നടപ്പാക്കി അടിത്തറ സ്വഷ്ടിച്ച് ഭാരതത്തെ പുരോഗതിയിലേക്ക് കോൺഗ്രസ് സർക്കാരുകൾ നയിച്ചു.. എന്തിനേറെ, ആഗോള സാമ്പത്തിക മാന്ദ്യകാലത്ത് ലോകത്തെ വൻകിട രാജ്യങ്ങൾ തകർന്നപ്പോഴും ഭാരതത്തെ ഒരു പോറൽ പോലും ഏല്പിക്കാതെ സംരക്ഷിക്കാൻ കോൺഗ്രസ് നയിച്ച ഡോക്ടർ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള UPA ഗവൺമെന്റിന് കഴിഞ്ഞു..
സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പട്ടിണിയുടെ പടുകുഴിയിൽ കിടന്ന ഭാരത രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചത് ഈ രാജ്യം 60 വർഷത്തോളം ഭരിച്ച കോൺഗ്രസ് സർക്കാരുകൾ തന്നെ എന്ന കാര്യത്തിൽ സംശയമില്ല.– പദ്മജ വേണുഗോപാൽ
KPCC വൈസ് പ്രസിഡൻറ്
: IMF റിപ്പോർട്ട് താഴെ….
****** ഇന്ത്യയെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക ആഘാതമെന്ന് ഐഎംഎഫിന്റെ റിപ്പോർട്ട്. ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉൽപാദനം) 10.3 ശതമാനത്തോളം ചുരുങ്ങുമെന്നും ബംഗ്ലാദേശിനെക്കാൾ താഴെ പോകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ചൊവ്വാഴ്ച പുറത്ത് വിട്ട വേൾഡ് ഇക്കണോമിക്ക് ഔട്ട്ലുക്കിലാണ് ഐഎംഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. 10.3 ശതമാനത്തോളം ഇടിയുന്നത് എല്ലാ മേഖലകളെയും ബാധിക്കുമെന്നും സാമ്പത്തിക ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.********