കേരള നിയമസഭാ സമ്മേളനം ഈ മാസം 29 ന് ചേരും. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയം നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സർക്കാർ നിലപാടും നയപ്രഖ്യാപന പ്രസംഗത്തിൽ വിശദീകരിക്കും.
പൗരത്വഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടിയെച്ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോര് മുറുകുന്നതിനിടെയാണ് നിയമസഭാ സമ്മേളനം ഈ മാസം 29ന് ആരംഭിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സർക്കാർ നിലപാടും നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകും.
നിയമത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചത് അടക്കമുള്ള കാര്യങ്ങള്‍ നയ പ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന. നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഇത് സംബന്ധിച്ച റിപ്പോർട്ട് ഗവർണർക്ക് കൈമാറും. ഈ റിപ്പോർട്ട് ഗവർണർ തള്ളിയാൽ നിയമപ്രകാരം വീണ്ടും ഇതേ റിപ്പോർട്ട് തന്നെ ഗവർണർക്ക് സർക്കാരിന് സമർപ്പിക്കാം. അങ്ങനെ വന്നാൽ നയപ്രഖ്യാപനത്തിന് ഗവർണർക്ക് സമ്മതിക്കേണ്ടി വരും. അതേ സമയം, ഗവർണറുടെ നിലപാട് നിയമസഭ സമ്മേളനത്തെ ബാധിക്കില്ലെന്ന് എം.എം മണി പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗം എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ നേതൃത്വമാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.