സാജന്‍റെ മരണം: ഉത്തരവാദി നഗരസഭാധ്യക്ഷ; പി.കെ ശ്യാമള രാജിവെക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Sunday, June 23, 2019

Mullapaplly-Ramachandran

ആന്തൂറിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭാധ്യക്ഷ പി.കെ ശ്യാമള രാജി വെക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. സാജന്‍റെ മരണത്തിന്‍റെ ഉത്തരവാദി ആന്തൂര്‍ നഗരസഭാധ്യക്ഷയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ബന്ധുക്കളെ കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്ദര്‍ശിച്ചിരുന്നു.  സി.പി.എമ്മിന്‍റെ കണ്ണൂര്‍ ജില്ലയിലെ വിഭാഗീയതയുടെ ഇരയാവുകയായിരുന്നു സാജനെന്ന് ബന്ധുക്കള്‍ പറഞ്ഞതായും അദ്ദേഹം പറഞ്ഞു.