സാജൻ പാറയിലിന്‍റെ കൺവെൻഷൻ സെന്‍ററിൽ നഗരസഭ സെക്രട്ടറി ഇന്ന് പരിശോധന നടത്തും

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ പാറയിലിന്‍റെ ആന്തൂരിലെ കൺവെൻഷൻ സെന്‍ററിൽ നഗരസഭ സെക്രട്ടറി ഇന്ന് പരിശോധന നടത്തും. നേരത്തെ നടന്ന പരിശോധനയിൽ ചൂണ്ടി കാട്ടിയ ചട്ടലംഘങ്ങനങ്ങളെല്ലാ പരിഹരിച്ചെന്ന് സാജന്‍റെ കുടുംബം അറിയിച്ചതിനെ തുടർന്നാണ് നഗരസഭ സെക്രട്ടറി ഇന്ന് വീണ്ടും പരിശോധനയ്ക്ക് എത്തുന്നത്. ഈ പരിശോധനയുടെ അടിസ്ഥാനത്തിൽ മറ്റു പ്രശ്നങ്ങൾ ഒന്നും മില്ലെങ്കിൽ സാജന്‍റെ പാർത്ഥാസ് കൺവെൻഷൻ സെന്‍ററിന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകിയേക്കും.

Parthas Convention CentreKannurAnthoor MunicipalitySajan Parayil
Comments (0)
Add Comment