പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ സൗകര്യം ആവശ്യപ്പെട്ടു; ‘ഫോണ്‍ ഓഫ് ചെയ്ത് വീട്ടില്‍ പോയിരിക്കൂ’ എന്ന് സിപിഎം എംഎല്‍എയുടെ മറുപടി

Jaihind News Bureau
Tuesday, June 30, 2020

തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ക്വാറന്‍റൈന് സൗകര്യമില്ലെന്ന് പറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റിനോട് ഫോണ്‍ ഓഫ് ചെയ്ത് വീട്ടില്‍ പോയിരിക്കാന്‍ പറഞ്ഞ് നെയ്യാറ്റിന്‍കര എംഎല്‍എ കെ. ആന്‍സലന്‍.  കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റിനോടാണ് എംഎല്‍എ ഫോണ്‍ ഓഫ് ചെയ്ത് വീട്ടില്‍ പോയിരിക്കാന്‍ പറഞ്ഞത്.

ഷാര്‍ജയില്‍ നിന്ന് ചാട്ടേര്‍ഡ് വിമാനത്തിലെത്തിയ പൊഴിയൂര്‍ സ്വദേശികള്‍ക്ക് ക്വാറന്‍റൈന്‍ സെന്‍റര്‍ ലഭിക്കാന്‍ ആറുമണിക്കൂറോളം കാത്തിരിക്കേണ്ടി വന്നിരുന്നു. കുളത്തൂരില്‍ ക്വാറന്‍റൈന്‍ സൗകര്യമുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബെന്‍സി ഭായിയെ വിളിച്ച് അന്വേഷിച്ചു. അവരുടെ കാര്യം റവന്യു ഉദ്യോഗസ്ഥര്‍ നോക്കിക്കോളും എന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്‍റിനോട് എം.എല്‍.എയുടെ മറുപടി. രാത്രി 9ന് കുളത്തൂരിലേക്ക് പ്രവാസികളുമായുള്ള വാഹനം പുറപ്പെട്ടതോടെ പഞ്ചായത്ത് പ്രസിഡന്‍റ് എം.എല്‍.എയെ വിളിച്ചപ്പോഴാണ് ഫോണ്‍ ഓഫ് ചെയ്ത് വീട്ടില്‍ പോയിരിക്കാന്‍ എം.എല്‍. എ പറഞ്ഞത്.