കണ്ണൂരില്‍ വീണ്ടും ബോംബ്; തലശ്ശേരിയിൽ നിന്ന് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

 

കണ്ണൂർ: തലശ്ശേരിയിൽ നിന്ന് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. ന്യൂ മാഹി പെരിങ്ങാടിയിൽ റോഡരികിലാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്.ന്യൂ മാഹി പെരിങ്ങാടി വേലായുധൻ മെട്ടയിലെ ഓവുചാലിൽ നിന്നാണ് ബോംബുകൾ കണ്ടെടുത്തത്. ഇന്നലെ കൂത്തുപറമ്പിലും സ്റ്റീൽ ബോംബുകൾ കണ്ടെടുത്തിരുന്നു. ബോംബുകൾ കണ്ടെത്തുന്നതിന് പോലീസ് ജില്ലയിൽ വ്യാപക തിരച്ചിൽ തുടരുകയാണ് .

Comments (0)
Add Comment