കാബൂളില്‍ വീണ്ടും ഭീകരാക്രമണം : ജനവാസ മേഖലയില്‍ റോക്കറ്റ് പതിച്ചെന്ന് റിപ്പോർട്ട് ; 2 മരണം

Jaihind Webdesk
Sunday, August 29, 2021

കാബൂള്‍ : അഫ്ഗാന്‍ തലസ്ഥാനലമായ കാബൂളില്‍ വീണ്ടും ഭീകരാക്രമണം.  കാബൂള്‍ വിമാനത്താവളത്തിനടുത്ത് റോക്കറ്റ് പതിച്ചതായാണ് വിവരം.ജനവാസ മേഖലയിലാണ് ആക്രമണം നടന്നത്. ഒരു കുട്ടിയടക്കം രണ്ട് പേർ മരിക്കുകയും 3 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാബൂള്‍ വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തി വച്ചു.

ഇനിയും കാബൂളില്‍ സ്ഫോടനങ്ങള്‍ നടക്കുമെന്നും അമേരിക്കന്‍ പൌരന്മാരെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്ന ജോ ബൈഡന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഫോടന വാർത്ത പുറത്ത് വരുന്നത്.