മുതലപ്പൊഴിയിൽ വീണ്ടും അപകടം; വള്ളം മറിഞ്ഞ് മൂന്ന് തൊഴിലാളികള്‍ക്ക് പരുക്ക്

 

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം ഇന്ന് മൂന്ന് വള്ളങ്ങൾ അപകടത്തിൽപ്പെട്ട് മറിഞ്ഞു. ശക്തമായ തിരയിൽപ്പെട്ട് രണ്ട് വള്ളങ്ങൾ ആണ് രാവിലെ അപകടത്തിൽപ്പെട്ടത്. ആദ്യ അപകടത്തിൽ വള്ളത്തിൽ ഉണ്ടായിരുന്ന 7 തൊഴിലാളികളികളെ രക്ഷപ്പെടുത്തി. പുതുക്കുറിച്ചി സ്വദേശി കബീറിന്‍റെ ഉടസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. പിന്നാലെ ഉണ്ടായ അപകടത്തിൽപ്പെട്ട നാല് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. ഉച്ചയോടെയാണ് മൂന്നാമത്ത അപകടം ഉണ്ടായത്. വർക്കല സ്വദേശി ബഷീറിന്‍റെ ഉടമസ്ഥയിൽ ഉള്ള ഇന്ത്യൻ എന്ന  താങ്ങു വള്ളത്തിന്‍റെ ക്യാരിയർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. 25 ഓളം തൊഴിലാളികൾ വള്ളത്തിൽ ഉണ്ടായിരുന്നു. അപകടത്തിൽ തൊഴിലാളികളായ അഭിജിത്, മുഹമ്മദ്, രാജു എന്നിവർക്ക് പരുക്കേറ്റു. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

Comments (0)
Add Comment