കേരളാ കോൺഗ്രസ് (ജേക്കബ്) വിഭാഗം യുഡിഎഫ് വിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതം : അനൂപ് ജേക്കബ്

Jaihind News Bureau
Sunday, January 3, 2021

യു.ഡി.എഫിലെ ഒരു കക്ഷി എന്ന നിലയിൽ മുന്നണിയെ ശക്തിപ്പെടുത്തി പാർട്ടി മുന്നോട്ടു പോകുമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബ് എംഎല്‍എ. മറിച്ച് വരുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യു.ഡി.എഫിന്‍റെ അടിത്തറ ശക്തമാണ്. അതിനെ ശിഥിലീകരിക്കാൻ ആരും ശ്രമിക്കേണ്ട. കേരള കോൺഗ്രസ്(ജേക്കബ്) പാർട്ടിയെ സംബന്ധിച്ച് തെറ്റായ പ്രചാരണം ചിലർ ബോധപൂർവ്വം നടത്തുകയാണെന്നും അനൂപ് ജേക്കബ് പറഞ്ഞു.