കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം പിന്നോട്ട്; പഠനം ഉപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളിലും വര്‍ധനവ്, റിപ്പോർട്ട് പുറത്ത്

കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം പിന്നോട്ടെന്ന് സന്നദ്ധ സംഘടനയായ പ്രഥം നടത്തിയ ആന്വല്‍ സ്റ്റേറ്റസ് ഓഫ് എഡ്വുകേഷന്‍ റിപ്പോര്‍ട്ട്. പഠനം ഉപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളിലും വര്‍ധനവെന്നും റിപ്പോര്‍ട്ട്.

2017 ലെയും 23 ലെയും പ്രഥമിന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രദേശിക ഭാഷകളിലെ രണ്ടാം ക്ലാസ് നിലവാരമുളള പാഠഭാഗങ്ങള്‍ വായിക്കാനുളള അറിവ് , നീളം അളക്കാനുളള ശേഷി തുടങ്ങിയവയില്‍ മികവ് തെളിയിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവ് കാണാം. കഴിഞ്ഞ വര്‍ഷം രാജ്യത്തെ 14നും 18നും ഇടയില്‍ പ്രായമുളള വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ബിയോണ്ട് ബേസിക്‌സ് എന്ന റിപ്പോര്‍ട്ടിലായിരുന്നു കഴിഞ്ഞ ദിവസം ഇത് പ്രസിദ്ധീകരിച്ചത്. 2017 ലായിരുന്നു ഇതിന് സമാനമായ പഠനം സന്നദ്ധ സംഘടനയായ പ്രഥം നടത്തിയിരുന്നത്.

കേരളത്തില്‍ എറണാകുളം ജില്ലയിലെ വിദ്യാര്‍ത്ഥികളില്‍ മാത്രമായിരുന്നു പഠനം നടത്തിയിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ അച്ചീവ്‌മെന്റ് സര്‍വേയിലെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പടെ ശരിവെയ്ക്കുന്നതായിരുന്നു പ്രഥം കണ്ടെത്തലുകള്‍. അതേസമയം ഗണിത, ശാസ്ത്ര വിഷയങ്ങളില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പിന്നിലേക്കെന്നായിരുന്നു 2022 ലെ എന്‍എഎസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. വിവിധ മേഖലകളില്‍ ദേശീയ നിലവാരത്തേക്കാള്‍ ഉയര്‍ന്ന നിലയിലാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ എന്ന് പഠനങ്ങള്‍ വ്യക്തമാക്കുമ്പോഴും ആറു വര്‍ഷത്തിനിടെയുണ്ടായ ഇടിവും ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.

Comments (0)
Add Comment