ലൈഫ് മിഷന്‍: മന്ത്രി എ.സി മൊയ്തീന്‍ ബിനാമികളെ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തി; അഴിമതി നേരത്തെ ആസൂത്രണം ചെയ്തു: അനില്‍ അക്കര എംഎല്‍എ

Jaihind News Bureau
Wednesday, August 19, 2020

 

തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ്  നിര്‍മാണത്തില്‍ മന്ത്രി എ.സി മൊയ്തീന്‍ ബിനാമികളെ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയെന്ന് അനില്‍ അക്കര എംഎല്‍എ. മന്ത്രി ഈ അഴിമതി നേരത്തെ ആസൂത്രണം ചെയ്തിരുന്നു. റെഡ് ക്രസന്‍റുമായുള്ള കരാര്‍ നിയമ വിരുദ്ധമാണ്. അതുകൊണ്ടാണ് ലൈഫ് മിഷന്‍ തുടര്‍കരാറുകള്‍ക്ക് പോകാതിരുന്നതെന്നും അനില്‍ അക്കര തൃശൂരില്‍ പറഞ്ഞു.