ലൈഫ് മിഷന്‍ ക്രമക്കേട് പുറത്തുകൊണ്ടുവന്നതിനു പിന്നാലെ തനിക്കെതിരെ സിപിഎം നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ അനില്‍ അക്കര എംഎല്‍എ. എന്ത് നുണക്കഥകള്‍ പ്രചരിപ്പിച്ചാലും കേസിലെ അവസാന കള്ളനെയും നിയമപരമായി ശിക്ഷിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
പുതിയ ഐ ഫോൺ
പുതിയ നീതു
പുതിയ സ്വപ്ന
ഇന്നലെ 24ചാനലിൽ
റഹിം തുടങ്ങിവെച്ച
പുതിയ തിരക്കഥ.
അടുത്ത ദിവസങ്ങളിൽ ഇതിന്റെ റിലീസ് പ്രതീക്ഷിക്കാം.
ഇവർ ആരെയാണ്
പേടിപ്പിക്കുന്നത്?
നിങ്ങൾ എന്ത്
നുണക്കഥകൾ
പ്രചരിപ്പിച്ചാലും
ഞാൻ ഈ കേസിലെ
അവസാനക്കള്ളനെയും
നിയമപരമായി ശിക്ഷിക്കുന്നതുവരെ നിയമപ്പോരാട്ടം തുടരും.
അനില്‍ അക്കര എംഎല്‍എയും യൂണിടാക്ക് എം.ഡിയും തമ്മിലുള്ള സംഭാഷണമെന്ന തരത്തിലുള്ള വാട്‌സാപ്പ് സ്‌ക്രീന്‍ഷോട്ടുകളാണ് സിപിഎം പുതുതായി പ്രചരിപ്പിക്കുന്നത്. നേരത്തെ എംഎല്‍എയ്‌ക്കെതിരെ നടത്തിയ പ്രചരണങ്ങളെല്ലാം പൊളിഞ്ഞതിനു പിന്നാലെയാണ് സിപിഎമ്മിന്‍റെ പുതിയ നീക്കം.
വീടില്ലാത്തെ പെണ്‍കുട്ടി നീതു ജോണ്‍സനെന്ന സാങ്കല്‍പ്പിക കഥാപാത്രത്തെ മുന്‍നിര്‍ത്തിയായിരുന്നു ആദ്യ തട്ടിപ്പ്. ഒരു വിദ്യാർത്ഥിനിയുടെ അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം എംഎൽഎ രാഷ്ട്രീയം കളിച്ച് തകർക്കുന്നു എന്നായിരുന്നു പ്രചരണം. എന്നാൽ സിപിഎം പ്രചരിപ്പിച്ച നീതു ജോൺസൺ എന്ന വിദ്യാർത്ഥിനി ഒരു സാങ്കൽപ്പിക കഥാപാത്രം മാത്രമായിരുന്നു എന്ന് വ്യക്തമായി.
https://www.facebook.com/AnilAkkaraMLA/posts/2754591891534469