നികേഷേ അന്ന് നിന്റെ അച്ഛന്‍ പോലീസിനോട് പറഞ്ഞിരുന്നെങ്കില്‍ കൂത്തുപറമ്പ് രക്തസാക്ഷികള്‍ ഉണ്ടാകുമായിരുന്നില്ല; സി.പി.എം സ്‌നേഹിതര്‍ കല്ലെറിഞ്ഞപ്പോള്‍ ഞാന്‍ അലറിപ്പറഞ്ഞു ചതിക്കല്ലേ എന്ന്; അതിലെന്താണ് തെറ്റ്? ചോദ്യവുമായി അനില്‍ അക്കര

ആലത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസിനും പ്രവര്‍ത്തകര്‍ക്കും നേരെ കല്ലെറിഞ്ഞ സി.പി.എം പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ അനില്‍ അക്കര എം.എല്‍.എ വിളിച്ചുപറയുന്നതിനെ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണ് സി.പി.എം പ്രവര്‍ത്തകര്‍. കല്ലേറില്‍ രമ്യ ഹരിദാസിന് പരിക്കേറ്റിരുന്നു.

സി.പി.എം പ്രവര്‍ത്തകരുടെ പ്രചാരണം ഏറ്റുപിടിച്ച് ചില മാധ്യമങ്ങളും രംഗത്തുവന്നിരുന്നു.ഇവര്‍ക്കുള്ള മറുപടിയായി ഫേസ്ബുക്ക് കുറിപ്പ് എഴുതിയിരിക്കുകയാണ് അനില്‍ അക്കര എം.എല്‍.എ. തെറ്റായ വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ട ചാനല്‍ മേധാവിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് അനില്‍ അക്കരയുടെ പോസ്റ്റ്.

”നികേഷേ നിന്റെ അച്ഛനെ dyfi ക്കാര്‍ കല്ലേറിഞ്ഞപ്പോള്‍ അന്ന് നിന്റെ അച്ഛന്‍ പോലീസിനോട് വെടിവെയ്ക്കല്ലെന്ന് നിന്റെ അച്ഛന്‍ പറഞ്ഞിരുന്നെങ്കില്‍ കൂത്തുപറമ്പ് രക്തസാക്ഷികള്‍ ഉണ്ടാകുമായിരുന്നില്ല .

ഇവിടെ ആലത്തൂരില്‍ സിപിഎം സ്‌നേഹിതര്‍ കല്ലെറിഞ്ഞപ്പോള്‍ തിരിച്ചെറിയരുത് എന്ന് ഞാന്‍ അലറിപ്പറഞ്ഞു .ചതിക്കല്ലേ എന്ന് പറഞ്ഞു അതിലന്താണ് തെറ്റ് നികേഷേ ,ഞാന്‍ നിന്നെപ്പോലെ
പാര്ട്ടിമാറില്ല’ അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചു.

Comments (0)
Add Comment