അങ്കണവാടി പ്രവര്‍ത്തകരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അംഗനവാടി പ്രവര്‍ത്തകരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്നും കോണ്‍ഗ്രസ്  നേതാവ് രമേശ് ചെന്നിത്തല. നമ്മുടെ കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കുന്നതിന് വേണ്ടി ജീവിതം മാറ്റിവെച്ച അങ്കണവാടി പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകാത്ത ഗവണ്‍മെന്‍റ്  അംഗനവാടി പ്രവര്‍ത്തകരെ സെക്രട്ടറിയേറ്റിന്‍റെ നടയില്‍ പട്ടിണിക്കഞ്ഞി വെച്ച് കുടിക്കുന്ന നിലയിലുള്ള സമരത്തിലേക്ക് തള്ളിവിട്ടത് ക്രൂരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അംഗനവാടി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

സെക്രട്ടറിയേറ്റിന് മുന്നില്‍ കേരള അങ്കണവാടി ആന്‍ഡ് ക്രഷ് വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി )സംഘടിപ്പിച്ച രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള അംഗനവാടി ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന പ്രസിഡന്‍റ്  കൃഷ്ണവേണി ജി ശര്‍മ അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി പ്രസിഡന്‍റ്  ആര്‍ ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി.

വി.ആര്‍. പ്രതാപന്‍, വി ജെ ജോസഫ്, മനോജ്ചിങ്ങന്നൂര്‍, മനോജ് എടാണി, ഷിബു. എസ്. തൊടിയൂര്‍, ശാന്തകുമാരി ചന്ദ്രിക,മായ, മേരി ഫ്രാന്‍സിസ്, ഷീല, ജയ്ഷ, റോബിന്‍ ബിന്ദു ഷാജി, അനിത എന്നിവര്‍ പ്രസംഗിച്ചു

Comments (0)
Add Comment