ആനന്ദ് കണ്ണശ ജവഹർ ബാൽ മഞ്ച് സംസ്ഥാന ചെയർമാൻ

Jaihind Webdesk
Friday, November 26, 2021

തിരുവനന്തപുരം : ജവഹർ ബാൽ മഞ്ചിന്‍റെ  സംസ്ഥാന ചെയർമാനായി ആനന്ദ് കണ്ണശയെ നിയമിച്ചതായി ദേശീയ ചെയർമാൻ ഡോ ജിവി ഹരി അറിയിച്ചു. ഒരു വർഷത്തേക്കാണ് നിയമന കാലാവധി. നിലവിൽ സംസ്ഥാന വൈസ് ചെയർമാനായ ആനന്ദ് കണ്ണശ പ്രൈവറ്റ് സ്കൂൾ മാനേജ്മെന്‍റ് അസോസിയേഷൻ സംസ്ഥാന ജന:സെകട്ടറി കൂടിയാണ്.

എഐസിസി പ്രഖ്യാപിച്ച പുതിയ വകുപ്പിന് ആദ്യമായാണ് ഒരു സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുന്നത്.