തിരുവനന്തപുരം: വഞ്ചിയൂരിൽ വീട്ടിൽ കയറി യുവതിക്ക് നേരെ വെടിയുതിര്‍ത്ത കേസിൽ അപ്രതീക്ഷിത വഴിത്തിരിവ്. അറസ്റ്റിലായ ഡോക്ടർ ദീപ്തിയുടെ പരാതിയിൽ വെടിയേറ്റ ഷിനിയുടെ ഭർത്താവ് സജിത്തിനെതിരെ പീഡന കുറ്റം ചുമത്തി പോലീസ് കേസെടുത്തു. തന്നെ പീഡിപ്പിച്ചതിന്‍റെ പ്രതികാരമായാണ് ആക്രമണം നടത്തിയത് എന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് സജിത്ത് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് വെടിയുതിർത്ത യുവതി പരാതി നൽകിയിരിക്കുന്നത്. സജിത്തും പ്രതിയായ ഡോക്ടറും തമ്മിൽ വർഷങ്ങളായി ബന്ധമുണ്ടായിരുന്നുവെന്നും മൂന്നു വർഷം മുമ്പ് പ്രതിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന്‍റെ പ്രതികാരമായാണ് സജിത്തിന്‍റെ കുടുംബത്തെ ആക്രമിച്ചതെന്നുമാണ് യുവതി ആദ്യം മൊഴി നൽകിയത്. പിന്നീടാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സജിത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യും.