ലോക്സഭ തെരഞ്ഞടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി പ്രചരണത്തിന് ചെലവഴിച്ചത് 40 കോടി രൂപയില്‍ അധികമെന്ന് റിപ്പോർട്ട്. ഇത്തവണ തെരഞ്ഞടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ ചെലവാക്കിയത് 60,000 കോടി രൂപയാണന്ന് സെന്‍റർ ഫോർ മീഡിയ സ്റ്റഡീസ് പുറത്ത് വിട്ട റിപ്പോർട്ട് വ്യക്തമാകുന്നു. ഇതിൽ ബിജെപിയാണ് വോട്ടർമാരെ സ്വാധീനിക്കാൻ എറ്റവും കൂടുതൽ പണം ചെലവഴിച്ച്ത്. 27000 കോടി രൂപയാണ് ബി.ജെ.പി ഈ തെരഞ്ഞടുപ്പിൽ ഒഴുക്കിയത്.
അമേഠി, മാണ്ഡ്യ, കലബുർഗി, ബാരാമതി, ഷിമോഗ ഉൾപ്പടെ 80-85 മണ്ഡലങ്ങളാണ് ശരാശരി 40 കോടി രുപ പ്രചരാണത്തിനായി ചെലവാക്കിയത്. ചരിത്രത്തിലെ എറ്റവും കൂടുതൽ പണം ചെലവാക്കിയ തെരഞ്ഞടുപ്പാണ് കഴിഞ്ഞു പോയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു വോട്ടിന് 700 രൂപ എന്ന നിലയിലുള്ള ചെലവാണ് ഇത്തവണ വന്നിരിക്കുന്നത്, ഒരു സീറ്റിന് നൂറ് കോടി രൂപ. തിരുവനന്തപുരത്ത് ബിജെ.പി കോടികൾ ചെലവഴിച്ചു എന്ന് ആരോപണം ശരിയെക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട്.
60000 കോടിയിൽ 12000 മുതൽ 15000 കോടി വരെ വോട്ടർമാർക്കിടിയിൽ വിതരണം ചെയ്യാനാണ് ഉപയോഗിച്ചത്. 20000 മുതൽ 25000 കോടി വരെ പ്രചരണത്തിന് ഉപയോഗിച്ചു.സാധനസാമഗ്രികൾക്കായി 5000 മുതൽ 6000 കോടി വരെ ചെലവാക്കി. മറ്റ് ആവശ്യങ്ങൾക്കായി 3000 മുതൽ 6000 കോടി വരെയും ചെലവഴിച്ചു. 10 മുതൽ 12 ശതമാനം വരെ വോട്ടർമാർ തങ്ങൾക്ക് നേരിട്ട് പണം ലഭിച്ചതായി സമ്മതിക്കുന്നു. പെൻഷൻ, ജോലി, വീട് നിർമ്മാണം അടക്കം വിവിധ വാഗ്ദാനങ്ങളും വോട്ടർമാർക്ക് ലഭിച്ചു. 70 ലക്ഷം രൂപയാണ് ഒരു മണ്ഡലത്തിൽ പ്രചാരണത്തിനായി ചെലവഴിക്കാൻ തെരഞ്ഞടുപ്പ് കമ്മിഷൻ അനുവദിച്ച തുക.