മകള്‍ക്കൊപ്പം ; പ്രതിപക്ഷ നേതാവിന്‍റെ ഓഫീസില്‍ സ്ത്രീധനവിരുദ്ധ ഹെല്‍പ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു

Jaihind Webdesk
Friday, August 13, 2021

 

തിരുവനന്തപുരം : സ്ത്രീധനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന മകൾക്കൊപ്പം ക്യാമ്പെയ്നിന്‍റെ ഭാഗമായി ഹെൽപ്പ് ഡെസ്ക്കിന് തുടക്കം കുറിച്ചു. പ്രതിപക്ഷ നേതാവിന്‍റെ ഓഫീസില്‍ പ്രവർത്തനമാരംഭിച്ച ഹെൽപ്പ് ഡെസ്കിന്‍റെ ടോള്‍ ഫ്രീം നമ്പർ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിർവഹിച്ചു.

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നതിനിടെയാണ് ‘മകൾക്കൊപ്പം’ ക്യാമ്പെയ്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടക്കം കുറിച്ചത്. ക്യാമ്പെയ്നിൻ്റെ രണ്ടാം ഘട്ടമായി കന്‍റോൺമെൻ്റ് ഹൗസിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. മകൾക്കൊപ്പം ക്യാമ്പെയിൻ രാജ്യത്തിന് മാതൃകയാണെന്ന് ടോൾ ഫ്രീ നമ്പർ പ്രകാശനം ചെയ്തു കൊണ്ട്
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു .

പീഡനം നേരിടുന്ന പെൺകുട്ടികൾക്ക് മകൾക്കൊപ്പം ക്യാമ്പെയ്നിലൂടെ നിയമസഹായം ഉറപ്പാക്കുമെന്നും
ഇതിനായി അഭിഭാഷകരുടെ പാനൽ തയാറാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്ക് കൈത്താങ്ങായി 1800-425-1801 എന്ന നമ്പറിൽ മകൾക്കൊപ്പം ഹെൽപ്പ് ഡെസ്ക് ഉണ്ടാകും.