ആംനെസ്റ്റി ഇന്‍റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു; നടപടി കേന്ദ്ര സർക്കാരിന്‍റെ വേട്ടയാടലിൽ സഹികെട്ട്

Jaihind News Bureau
Tuesday, September 29, 2020

കേന്ദ്ര സർക്കാരിന്‍റെ വേട്ടയാടലിൽ സഹികെട്ട് ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്‍റർനാഷണൽ. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെത്തുടർന്നാണ് നടപടി. അടിസ്ഥാന രഹിതമായ ആരോപണങ്ങളെത്തുടർന്നാണ് കേന്ദ്രം സംഘടനയെ വേട്ടയാടുന്നതെന്ന് ആംനസ്റ്റി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ അവിനാശ് കുമാർ പറഞ്ഞു.