സ്വയം നെയ്ത തഴപ്പായ സമ്മാനിച്ച് അമ്മ; ചേർത്തുപിടിച്ച് സ്നേഹം പങ്കിട്ട് രാഹുല്‍

 

കൊല്ലം/വവ്വാക്കാവ്: പരമ്പരാഗത വ്യവസായങ്ങളുടെയും തഴപ്പായ നെയ്ത്തിന്‍റേയും നാടായ കൊല്ലം കരുനാഗപ്പള്ളിയിലൂടെ കടന്നുപോയ രാഹുൽ ഗാന്ധിക്ക് സ്വന്തമായി നെയ്തെടുത്ത തഴപ്പായ സമ്മാനിക്കാനായ സന്തോഷത്തിലാണ് തഴവ സ്വദേശിനിയായ ശങ്കരി. 85-ാം വയസിലും സ്വന്തമായി തഴപ്പായ നെയ്ത് ഉപജീവനം കണ്ടെത്തുന്ന ശങ്കരി സ്വന്തമായി നെയ്ത തഴപ്പായയാണ് രാഹുൽ ഗാന്ധിക്ക് സമ്മാനിച്ചത്. യാത്രക്കിടയിൽ വവ്വാക്കാവിലെത്തി സി.ആർ മഹേഷ് എംഎൽഎയുടെ സഹായത്തോടെയാണ് ഈ അമ്മ രാഹുൽ ഗാന്ധിയെ കണ്ട് തന്‍റെ സമ്മാനം നൽകിയത്. നിറഞ്ഞ മനസോടെ സമ്മാനം സ്വീകരിച്ച രാഹുൽ ഗാന്ധി ശങ്കരിയെ ചേർത്തുപിടിച്ച് തന്‍റെ സ്നേഹം പങ്കിട്ടു.

Comments (0)
Add Comment