കോടതികൾക്കെതിരെ അമിത് ഷാ; നടപ്പിലാക്കാൻ കഴിയാത്ത നിർദേശങ്ങൾ കോടതികൾ നൽകരുത്

കോടതികൾക്കെതിരെ  ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. നടപ്പിലാക്കാൻ കഴിയാത്ത നിർദേശങ്ങൾ കോടതികൾ നൽകരുത്.  ശബരിമല വിശ്വാസികളെ അടിച്ചമർത്താൻ ശ്രമിച്ചാൽ സംസ്ഥാന സർക്കാർ മുന്നോട്ട് പോകില്ലെന്നും അമിത് ഷാ കണ്ണൂരിൽ പറഞ്ഞു.

ബി ജെ പി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് കോടതികൾക്ക് അമിത് ഷാ മുന്നറിയിപ്പ് നൽകിയത്. സ്ത്രീയും പുരുഷനും തമ്മിലുള്ള തുല്യത കേവലം ക്ഷേത്ര ആരാധനയിലൂടെ ലഭിക്കേണ്ട ഒന്നല്ല. സുപ്രീംകോടതി വിധിയുടെ പേരിൽ ശബരിമല അയ്യപ്പഭക്തരെ സർക്കാർ അടിച്ചമർത്തുകയല്ല വേണ്ടത്. നടപ്പിലാക്കാൻ കഴിയുന്ന നിർദേശങ്ങളാണ് കോടതികൾ നൽകേണ്ടതെന്നും അമിത് ഷാ പറഞ്ഞു.

കേരള സർക്കാർ ശബരിമലയിൽ വിശ്വാസികൾക്കെതിരെ പോരാടുന്നു. വിശ്വാസികൾക്ക് വേണ്ടി ശബ്ദമുയർത്തിയ ആയിരക്കണക്കിനാളുകളെ പൊലീസ് പിടികൂടി ജയിലിൽ അടച്ചു.

സി പി എം സർക്കാർ അയ്യപ്പഭക്തൻമാർക്കെതിരെ നടത്തുന്ന അടിച്ചമർത്തലുകൾക്കെതിരെ രാജ്യം മുഴുവൻ ഒറ്റകെട്ടായി എതിർക്കും
ആയിരത്തി അഞ്ഞൂറിലധികം ഡിവൈഎഫ്ഐ ക്കാരെ വെച്ച് ശബരിമല ഭക്തരെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഈ സർക്കാർ അധികകാലം മുന്നോട്ട് പോകില്ല. കേരള സർക്കാരിനെ വലിച്ച് താഴെ ഇടാൻ മടിക്കില്ലെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി.

ആചാര അനുഷ്ടാനങ്ങളിൽ മാറ്റം വരുത്താൻ ദേവസ്വം ബോർഡിന്‍റെ മുന്‍നിര്‍ത്തി നീക്കം നടത്തുന്നു. ആർട്ടിക്കിൾ 14 അനുസരിച്ചാണ് വിധി എങ്കിൽ, ജനങ്ങൾക്ക് ആർട്ടിക്കിൾ 25, 26 അനുസരിച്ചും ജീവിക്കാൻ അവകാശം ഉണ്ടെന്നും അമിത് ഷാ പറഞ്ഞു. രണ്ടര കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസ് അമിത് ഷാ ഉദ്ഘാടനം ചെയ്തു. കനത്ത സുരക്ഷയിൽ കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിലാണ് അമിത് ഷാ എത്തിയത്

Kannuramit shah
Comments (0)
Add Comment