അണ്ണാമലൈക്കെതിരായ വിമർശനം; സത്യപ്രതിജ്ഞാ ചടങ്ങിനിടെ തമിഴിസൈ സൗന്ദരരാജനെ താക്കീത് ചെയ്ത് അമിത് ഷാ | VIDEO

 

വിജയവാഡ: തമിഴ്നാട് ബിജെപി നേതാവും തെലങ്കാന മുൻ ഗവർണറുമായ തമിഴിസൈ സൗന്ദർരാജനെ താക്കീത് ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയെ തമിഴിസൈ സൗന്ദര്‍രാജന്‍ വിമര്‍ശിച്ചിരുന്നു. ഇതാകാം അമിത് ഷായെ പ്രകോപിപ്പിച്ചെതെന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡു സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയായിരുന്നു സംഭവം.

അമിത്ഷായും വെങ്കയ്യനായിഡുവും സംസാരിച്ച് കൊണ്ടിരിക്കെ അഭിവാദ്യം ചെയ്തുകൊണ്ട് വേദിയിലൂടെ നടന്നു നീങ്ങിയ സമയത്താണ് അമിത് ഷാ തമിഴിസൈയെ അടുത്തേക്ക് വിളിച്ചത്. വിരല്‍ ചൂണ്ടിക്കൊണ്ട് ശകാരിക്കുന്ന രീതിയിലായിരുന്നു അമിത് ഷാ സംസാരിച്ചത്.  ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ വൈറലായി. തിരഞ്ഞെടുപ്പില്‍ അണ്ണാമലൈ കാര്യമായി പ്രവർത്തിച്ചില്ലെന്നായിരുന്നു തമിഴിസൈയുടെ ആരോപണം.

 

Comments (0)
Add Comment