അമിത് ഷായ്ക്ക് പന്നിപ്പനി; എയിംസില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ പന്നിപ്പനി (swine flu) ബാധയെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. അമിത് ഷായുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് രോഗവിവരത്തെക്കുറിച്ചും ആശുപത്രിവാസത്തെക്കുറിച്ചും അറിയിച്ചത്. ജനുവരി 20 മുതല്‍ വെസ്റ്റ് ബംഗാളില്‍ രാഷ്ട്രീയജാഥകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഒരുങ്ങവെയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ വേട്ടയാടിയത്. ഞായറാഴ്ചയാണ് ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സക്കായി അമേരിക്കയിലേക്ക് പോയത്. മറ്റൊരു മുതിര്‍ന്ന നേതാവും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറും കടുത്ത രോഗത്താല്‍ വലയുകയാണ്.

aiimsswine fluamit shah
Comments (0)
Add Comment