ന്യൂഡല്‍ഹി : ഇന്ത്യയുടെ അനുമതിയില്ലാതെ ലക്ഷ്വദ്വീപിനു സമീപത്തെ ഇന്ത്യൻ സമുദ്ര മേഖലയിലേക്ക് യുഎസ് നാവികസേനയുടെ ഏഴാം കപ്പല്‍പ്പട കടന്നു കയറി. ലക്ഷ്വദ്വീല്‍ നിന്ന് 130 നോട്ടിക്കല്‍ മൈല്‍ അകലെയാണ് യുഎസ് കപ്പല്‍ എത്തിയത്.
ഇന്ത്യയുടെ മുന്‍കൂര്‍ അനുമതി വേണ്ടതില്ലെന്നാണ് അമേരിക്കപുറപ്പെടുവിച്ച വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. മാത്രവുമല്ല മിസൈല്‍ വേധ കപ്പലായ യുഎസ്എസ് ജോണ്‍ പോള്‍ ജോണ്‍സിന്‍റെ നീക്കം ”അന്താരാഷ്ട്ര നിയമത്തിന്” വിധേയമാണെന്ന് കപ്പല്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഇന്ത്യയുടെ സമുദ്ര സുരക്ഷാ നയത്തിന് വിരുദ്ധമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. സൈനിക പ്രവൃത്തികള്‍ നടത്താന്‍ പൊതുവെ മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ത്യ അനുമതി നല്‍കേണ്ടതുണ്ട്. എന്നാല്‍ അനുമതിയില്ലാതെയാണ് യുഎസ്സിന്‍റെ കപ്പല്‍പ്പടയുടെ നീക്കം എന്നാണ് വിവരം. ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.