അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26,000 കടന്നു

Jaihind News Bureau
Wednesday, April 15, 2020

കൊവിഡ് ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 26,064 ആയി. 6,14,246 പേർക്കാണ് രോഗം ഇവിടെ ഇതുവരെ സ്ഥിരീകരിച്ചത്. 38,820 പേർക്ക് രോഗം ഭേദമായി. അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1555 പേരാണ് മരിച്ചത്. 16555 പേർക്കാണ് രാജ്യത്ത് ഇന്ന് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ന്യൂയോർക്കിൽ മാത്രം 10834 പേർ മരിച്ചു. ഇവിടെ മാത്രം 2 ലക്ഷത്തിലധികം രോഗികളാണുള്ളത്. വെർജീനിയയിൽ ഇന്നലെ ഒരു നഴ്സിംഗ് ഹോമിൽ മാത്രം മരിച്ചത് 42 പേരാണ്. വയോജനങ്ങളെ മാത്രം പാർപ്പിക്കുന്ന ഇവിടുത്തെ 163 അന്തേവാസികളിൽ 127 പേരും രോഗികളാണ്. ഇതിനിടെ കൊവിഡ് ബാധിച്ച് ന്യൂയോർക്കിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്. 68 വയസായിരുന്നു.

teevandi enkile ennodu para