അമേരിക്കയില്‍ മുന്‍ സെനികന്‍ നടത്തിയ വെടിവയ്പ്പില്‍ 22 മരണം


അമേരിക്കയില്‍ മെയ്‌നിലെ ലൂവിസ്റ്റനില്‍ മുന്‍ സൈനികന്‍ നടത്തിയ വെടിവയ്പ്പില്‍ 22 മരണം. വെടിയുതിര്‍ത്ത റോബര്‍ട്ട് കാര്‍ഡ് പൊലീസ് കസ്റ്റഡിയിലായി. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. സൈനീക കേന്ദ്രം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. 60 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബാറിലും വിനോദകേന്ദ്രത്തിലും വോള്‍മാര്‍ട്ട് വിതരണകേന്ദ്രത്തിലുമാണ് വെടിവയ്പ്പുണ്ടായത്. മെയിന്‍ സ്റ്റേറ്റിലെ രണ്ടാമത്തെ വലിയ നഗരമായ ലൂവിസ്റ്റനില്‍ അക്രമത്തിന്റെ നടുക്കം മാറിയിട്ടില്ല. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുവരെ നടത്തിയ തിരച്ചിലിന് ഒടുവിലാണ് അക്രമിയെ പിടികൂടാനായത്. 2019നു ശേഷം തോക്കുപയോഗിച്ചുള്ള അക്രമങ്ങളില്‍ അമേരിക്കയില്‍ ഏറ്റവുമധികം പേര്‍ കൊല്ലപ്പെട്ട സംഭവമാണിത്.

Comments (0)
Add Comment