ആംബുലൻസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചു ; മൂന്ന് മരണം

Jaihind Webdesk
Monday, June 7, 2021

കണ്ണൂർ എളയാവൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് മൂന്നുപേർ മരിച്ചു. നിയന്ത്രണംവിട്ട ആംബുലൻസ് മരത്തിൽ ഇടിച്ചായിരുന്നു അപകടം. ചന്ദനക്കാംപാറ സ്വദേശികളായ ബിജോ, റെജീന, ആംബുലൻസ് ഡ്രൈവർ നിതിൻരാജ് എന്നിവരാണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം.

നാലുപേരായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്. ബെന്നി എന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യാവൂർ സ്റ്റേഷൻ പരിധിയിലെ ചുണ്ടപ്പറമ്പിൽനിന്ന് രോഗിയുമായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് വന്ന ആംബുലൻസ് എളയാവൂരിന് അടുത്തുവെച്ച് നിയന്ത്രണംവിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു.