ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള ഏക സി.പി.എം അംഗമാണ് എ.എം. ആരിഫ്. ആലപ്പുഴയിൽ നിന്ന് ലോക്‌സഭയിലെത്തിയ അദ്ദേഹത്തിന്റെ പ്രസംഗമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. സി.പി.എമ്മിന്റെ ചീഫ് വിപ്പ് കുടിയാണ് ആരിഫ്. കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്നും ഫിഷറീസ് മിനിസ്ട്രിയെന്നും പറയാന്‍ ഉദ്ദേശിക്കുന്നിടത്ത് വാക്കുകള്‍ കിട്ടാതെ തപ്പുന്നതുമാണ് സഭയില്‍ കാണാനായത്. പ്രസംഗത്തിനിടയില്‍ ഒന്നിലേറെ തവണ ക്ഷമാപണം നടത്തേണ്ടി വന്നു എ.എം. ആരിഫിന്. ഇതൊക്കെയും കൂട്ടിച്ചേര്‍ത്താണ് സൈബറിടത്തെ ട്രോളുകളും ചര്‍ച്ചയും.
കഴിഞ്ഞ ലോക്‌സഭയില്‍ സി.പി.എമ്മിന്റെ അംഗമായിരുന്ന പി.കെ. ശ്രീമതിയുടെ ലോക്‌സഭാപ്രസംഗവും ഇതുപോലെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗത്തിലും അബദ്ധങ്ങളുടെ ധാരാളിത്തത്താല്‍ ഏറെ പഴികേട്ടിരുന്നു. ലോക്‌സഭയിലേക്ക് അയക്കുന്ന അംഗങ്ങള്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ കാണിക്കേണ്ട സൂക്ഷ്മതയെയും അറിവിനെയും പഠനത്തെയും കുറിച്ച് ഇത്തരം അബദ്ധ പ്രസംഗങ്ങള്‍ ചര്‍ച്ചക്ക് വഴിവെക്കുന്നുണ്ട്. ആരിഫിന്റെ പ്രസംഗം കാണാം..