ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയായിരിക്കെ അനുവദിച്ച ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍ അല്‍ഫോണ്‍സ് കണ്ണന്താനം വിസമ്മതിച്ചു. രാജ്യസഭാംഗമെന്ന നിലയില്‍ അനുവദിച്ച പുതിയ ഫ്ളാറ്റ് പോരെന്നും സഹമന്ത്രിയായിരിക്കെ ലഭിച്ച ബംഗ്ലാവ് ഒഴിയില്ലെന്നുമാണ് ഉദ്യോഗസ്ഥരെ കണ്ണന്താനം അറിയിച്ചിരിക്കുന്നത്. നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ് കണ്ണന്താനം.
ഐ.ടി. മന്ത്രിയായിരിക്കെ ആ വകുപ്പില്‍ നിന്ന് മന്ത്രിവസതിയിലേക്ക് എത്തുന്ന സാധനങ്ങളും കണ്ണന്താനം മടക്കി നല്‍കിയിട്ടില്ല. ഇത് മടക്കി നല്‍കണമെന്ന് ഐ.ടി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയില്‍ ടൂറിസം വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോള്‍ കൈപറ്റിയ വസ്തുക്കളും മടക്കി നല്കാന് തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് ടൂറിസം ഡയറക്ടര്‍ മീനാക്ഷി ശര്‍മ്മയും കണ്ണന്താനത്തിന് കത്തയച്ചിട്ടുണ്ട്.