ബിനോയ് കോടിയേരിയ്ക്ക് എതിരായ ആരോപണം ഗൗരവമേറിയത്, സത്യാവസ്ഥ പുറത്തു കൊണ്ടു വരണം: രമേശ് ചെന്നിത്തല   

Jaihind Webdesk
Wednesday, June 19, 2019

Ramesh-Chennithala

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷന്റെ മകന്‍ ബിനോയിക്കെതിരായ സ്ത്രീപീഡന പരാതി ഗൗരവമേറിയ വിഷയമാണെന്നും അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സത്യാവസ്ഥ ജനങ്ങളുടെ മുന്നില്‍ ബോധ്യപ്പെടുത്തണം.

സിപിഎമ്മിന്റെ അപചയമാണ് ഇത്തരം പരാതികള്‍ കാണിക്കുന്നത്. ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നു എന്ന് പറയുന്നത് പോലെ സിപിഎമ്മില്‍ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. സത്യസന്ധമായ  അന്വേഷണം നടത്തി വസ്തുതകള്‍ എത്രയും വേഗം പുറത്തു കൊണ്ടുവരണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.