“പറഞ്ഞതെല്ലാം ഉത്തമബോധ്യമുള്ള കാര്യങ്ങള്‍, ഒരിഞ്ചുപോലും പിന്നോട്ടില്ല”; മാത്യു കുഴൽനാടൻ എംഎൽഎ

കോട്ടയം: ലൈഫ് മിഷനിലെ അടിയന്തര പ്രമേയം അവതരിപ്പിക്കുന്ന വേളയിൽ സഭയിൽ പറഞ്ഞതെല്ലാം ഉത്തമബോധ്യമുള്ള കാര്യങ്ങളാണെന്നും ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നും മാത്യു കുഴൽനാടൻ എംഎൽഎ. നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുന്ന ഇടയിൽ തന്നെ തന്‍റെ  പ്രസംഗം തടസപ്പെടുത്താൻ ഭരണപക്ഷം ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കിയ സംഭവം പരിശോധിക്കും. താൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്‍റെ  അച്ചടിച്ച കോപ്പി ആവശ്യപ്പെട്ടുണ്ടന്നും അത് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും വസ്തുതാപരമായി കാര്യങ്ങൾ ചൂണ്ടിക്കാട്ടാനാണ് ഇഡിയുടെ റിമാൻഡ് റിപ്പോർട്ട് സഭയിൽ വച്ചതെന്നും മാത്യു കുഴൽനാടൻ കോട്ടയത്ത് പറഞ്ഞു.

 

 

Comments (0)
Add Comment