ഉരുള്‍പൊട്ടല്‍ ദുരന്തം: വയനാട്ടില്‍ ഇന്ന് സർവകക്ഷിയോഗം

 

കല്‍പ്പറ്റ: ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ വയനാട്ടിൽ ഇന്ന് സർവകക്ഷി യോഗം ചേരും. കൽപ്പറ്റയിലെ കളക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രിയും പങ്കെടുക്കും. രക്ഷാ ദൗത്യം, ദുരിത ബാധിതർക്കുള്ള ധന സഹായം, പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. മന്ത്രിമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 276 പേരാണ് മരിച്ചത്. ഇതുവരെ നടത്തിയ തിരച്ചിലിൽ 173 മൃതദേഹങ്ങൾ കണ്ടെത്തി. ഇതിൽ 96 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടികള്‍ പൂർത്തിയാക്കിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. 91 ശരീരഭാഗങ്ങളും തിരച്ചിലിൽ ലഭിച്ചു.  240 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്‍റെ നേതൃത്വത്തില്‍ തയാറാക്കുന്ന ബെയ്‌ലി പാലത്തിന്‍റെ നിർമ്മാണം ഇന്ന് പൂർത്തിയാകും. പാലം പൂർത്തിയാകുന്നതോടെ രക്ഷാപ്രവർത്തനത്തിന് വേ​ഗം കൂടും.

Comments (0)
Add Comment